രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ കനേഡിയന്മാർ സമ്മർദം അനുഭവിക്കുന്നതായി സർവേ. വലിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയക്കാരിലോ സർക്കാരുകളിലോ കനേഡിയന്മാർക്ക് വിശ്വാസം കുറയുന്നതായും സർവേ വ്യക്തമാക്കുന്നു. പ്രൂഫ് സ്ട്രാറ്റജീസ് പ്രസിദ്ധീകരിക്കുന്ന കാന്‍ട്രസ്റ്റ് ഇന്‍ഡക്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കൾ, ബിസിനസുകൾ, കോർപ്പറേഷനുകൾ, മാധ്യമങ്ങൾ, ബാങ്കേഴ്സ്, ശാസ്ത്രജ്ഞർ എന്നിവയുൾപ്പെടെ എല്ലാറ്റിലുമുള്ള കനേഡിയക്കാരുടെ വിശ്വാസ നിലവാരത്തെക്കുറിച്ച് അന്വേഷിക്കുന്നു. മാന്ദ്യം അല്ലെങ്കിൽ തൊഴിലില്ലായ്മ പോലുള്ള സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭയം കൊവിഡ് -19 ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ ആകുലത നേഡിയന്മാരിൽ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കനേഡിയൻമാരിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങൾ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതായി പ്രൂഫ് ചെയർ ബ്രൂസ് മക്ലെല്ലൻ പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടുന്നതായും റിപ്പോർട്ട് പറയുന്നു.
സർവേയിൽ പങ്കെടുത്ത നാലിൽ മൂന്ന് സ്ത്രീകളും സമ്പദ്‌വ്യവസ്ഥ തങ്ങളുടെ ഉത്കണ്ഠയും സമ്മർദ്ദവും വർധിപ്പിച്ചതായി അഭിപ്രായപ്പെട്ടു. വോട്ടെടുപ്പിൽ പങ്കെടുത്ത അഞ്ച് പുരുഷന്മാരിൽ മൂന്നിൽ താഴെ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠയും സമ്മർദ്ദവും വർധിപ്പിച്ചതായി അഭിപ്രായപ്പെട്ടത്.
കനേഡിയൻ സമൂഹത്തിലെ ഗുരുതരമായ പ്രശ്നങ്ങളെയാണ് ചിത്രീകരിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വം, ആരോഗ്യ പരിപാലന സംവിധാനത്തിലെ പ്രശ്നങ്ങൾ, രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടൽ എന്നിവയെല്ലാം ജനങ്ങളുടെ ആശങ്കയ്ക്കും സമ്മർദ്ദത്തിനും കാരണമാകുന്നു.
