കനേഡിയന്‍ വയര്‍ലെസ് പ്രൊവൈഡറായ ഫിസിന്റെ(Fizz) വിപുലീകരണത്തോടെ ജനങ്ങള്‍ക്ക് മൊബൈല്‍ പ്ലാനുകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. പ്രതിമാസം 14 ഡോളര്‍ മുതലുള്ള പ്ലാനുകളുണ്ടാകുമെന്നാണ് വിവരം. നാല് മാസം മുമ്പ് ഒന്റാരിയോ, മാനിറ്റോബ, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവടങ്ങളിലെ നിരവധി കമ്മ്യൂണിറ്റികളില്‍ ഫിസിന്റെ ബീറ്റാ ലോഞ്ച് കഴിഞ്ഞിരുന്നു. ബീറ്റ ടെസ്റ്റ് വിജയകരമായിരുന്നുവെന്നും വരും മാസങ്ങളില്‍ കൂടുതല്‍ കനേഡിയന്‍ പൗരന്മാരിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാന്‍ തയാറാണെന്നും ഡിജിറ്റല്‍ മൊബൈല്‍ കാരിയര്‍ അറിയിച്ചു.
തങ്ങളുടെ പ്ലാനുകളുടെയും സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും വികസനത്തെ ബീറ്റ ടെസ്റ്റിംഗ് സമയത്ത് ഉപഭോക്താക്കള്‍ സ്വാധീനിച്ചു. രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഫിസ് ഏറ്റവും മികച്ച രീതിയില്‍ എത്തിക്കാന്‍ പ്രാപ്തരാക്കുന്നുവന്ന് ഫിസിന്റെ ഉടമസ്ഥതയിലുള്ള ക്യുബക്കോറിന്റെ പ്രസിഡന്റു സിഇഒയുമായി പിയറി കാള്‍ പെലാഡോ പറയുന്നു.
കനേഡിയന്‍ റേഡിയോ-ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍(സിആര്‍ടിസി) പ്രാദേശിക വയര്‍ലെസ് ദാതാക്കള്‍ക്ക് രാജ്യത്തെ ടെലികോം ഭീമന്മാരായ റോജേഴ്സ്,ബെല്‍, ടെലസ് എന്നിവയുടെ നെറ്റ്‌വര്‍ക്കുകള്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്ന മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സ്(എംവിഎന്‍ഒ) കരാറുകള്‍ നടപ്പിലാക്കി ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് പ്രഖ്യാപനം വരുന്നത്.
ഇനി കനേഡിയന്മാർക്ക് മൊബൈല്‍ പ്ലാനുകളില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും

Reading Time: < 1 minute