ഫെഡറൽ സർക്കാർ അമിതമായി പണം ചെലവഴിക്കുന്നതായി മിക്ക കനേഡിയന്മാരും പറയുന്നു. എന്നാൽ ചില നയ മേഖലകളിൽ വർദ്ധിച്ച ധനസഹായം ജനപ്രിയമായി തുടരുന്നതായും സർവേ പറയുന്നു. 1,602 കനേഡിയന്മാരിൽ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (ARI) നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
ഫെഡറൽ ഗവൺമെൻ്റ് ചെലവുകൾ വർധിക്കുന്നത് അൽപ്പം ആശങ്കയോടെ വീക്ഷിക്കുന്നതായും വെട്ടിക്കുറയ്ക്കാൻ താൽപ്പര്യപ്പെടുന്ന ചില മേഖലകളുണ്ടെന്നും കനേഡിയൻമാർ സർവേയിൽ വ്യക്തമാക്കി. കൂടാതെ ചില മേഖലകളിൽ പണം വേണ്ടത്ര ചെലവഴിക്കുന്നില്ലെന്നും കനേഡിയന്മാർ വ്യക്തമാക്കി.
സർവേയിൽ പങ്കെടുത്തവരിൽ 59 ശതമാനം പേരും ഗവൺമെൻ്റ് അമിതമായി പണം ചിലവഴിക്കുന്നതായി അഭിപ്രായപ്പെട്ടു. 18 ശതമാനം പേർ മാത്രമാണ് ചെലവ് സ്വീകാര്യമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ചിലവഴിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. എട്ട് ശതമാനം ഫെഡറൽ ലിബറലുകൾ ചെലവ് കുറഞ്ഞതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഫെഡറൽ സർക്കാർ അമിതമായി പണം ചെലവഴിക്കുന്നതായി കനേഡിയന്മാർ; സർവേ

Reading Time: < 1 minute