ന്യൂഡല്‍ഹി / കാൻബെറ: ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. ഹരിയാന സ്വദേശി തന്നെയായ എം.ടെക്ക് വിദ്യാർഥി നവജീത് സന്തുവിനെ (22) കൊന്ന കേസിൽ അഭിജിത് ഗാര്‍ട്ടന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ വെച്ച് പ്രതികൾ അറസ്റ്റിലായ വിവരം വിക്ടോറിയ പൊലീസാണ് അറിയിച്ചത്.മേയ് അഞ്ചിനാണ് നവജീത് സിങ് സന്തുവിന് കുത്തേറ്റത്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താമസ വാടക സംബന്ധമായ തര്‍ക്കത്തില്‍ ഇടപെട്ട് സംസാരിക്കവെയായിരുന്നു ആക്രമണം. നെഞ്ചിലാണ് കുത്തേറ്റത്. ഒന്നര വർഷം മുമ്പാണ് നവജീവ് ആസ്ട്രേലിയയിൽ എത്തിയത്. ഒന്നരയേക്കർ കൃഷി ഭൂമി വിറ്റാണ് കർഷകനായ പിതാവ് നവജീതിനെ ആസ്ട്രേലിയയിൽ അയച്ചിരുന്നത്. ജൂലൈയിൽ അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം.
ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന കേസ്: ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ
Reading Time: < 1 minute






