dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies

എമ്പുരാൻ കാണാൻ അവധി നൽകി കോളേജ്

Reading Time: < 1 minute

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിയിലെ ഈ ചിത്രം നിലവിൽ ബുക്കിം​ഗ് റെക്കോർഡുകളെ എല്ലാം മറികടന്നിരിക്കുകയാണ്. മലയാളം മാത്രമല്ല ഇതര ഭാഷാ സിനിമകളെയും എമ്പുരാൻ മറികടന്നുവെന്നാണ് ബുക്കിം​ഗ് റിപ്പോർട്ട്. ഇത്തരത്തിൽ എങ്ങും എമ്പുരാൻ ആവേശം അലതല്ലുന്നതിനിടെ ചിത്രം കാണാൻ അവധി നൽകിയിരിക്കുകയാണ് ഒരു കോളേജ്.
ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നൽകിയിരിക്കുന്നത്. ‘പൊളിക്കടാ പിള്ളേരെ..’ എന്ന് കുറിച്ചു കൊണ്ടാണ് അവധി വിവരം കോളേജ് ഇൻസ്റ്റാ​ഗ്രാം പേജിൽ അറിയിച്ചിരിക്കുന്നത്. മാർച്ച് 27നാണ് അവധി. ‘കാത്തിരിപ്പുകൾക്ക് അവസാനം. എമ്പുരാന്റെ മാന്ത്രികത കാണാൻ കാത്തിരുന്നോളൂ’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ഏതാനും നാളുകൾക്ക് മുൻപ് എമ്പുരാൻ കാണാനായി കൊച്ചിയിലെ എസ്​തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും കമ്പനി അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെം​ഗളൂരുവിലെ കേളോജും ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *