ലോകത്തിലെ വിലയേറിയ കാപ്പികളിലൊന്ന് എവിടെ കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. എന്നാൽ കാപ്പിയുടെ രുചി അറിയാന്‍ കുറച്ചധികം പണം മുടക്കേണ്ടി വരും. കാല്‍ഗറിയിലുള്ള ഫില്‍ ആന്‍ഡ് സെബാസ്റ്റ്യന്‍ എന്ന കോഫി സ്‌പോട്ടിലാണ് സവിശേഷമായ രുചിയുള്ള വിലയേറിയ കാപ്പി ലഭിക്കുക. ഒരു കപ്പിന് 100 ഡോളറാണ് നിരക്ക്.
ബെസ്റ്റ് ഓഫ് പനാമ കോഫി മത്സരത്തില്‍ അംഗീകരിക്കപ്പെട്ട കാപ്പിയാണിത്. ഉയര്‍ന്ന നിലവാരമുള്ള കാപ്പിയില്‍ വൈദഗ്ധ്യം നേടിയ പനാമയിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബെസ്റ്റ് ഓഫ് പനാമ മത്സരത്തില്‍ തയാറാക്കിയ ഓരോ കാപ്പിയും കര്‍ശനമായ വിലയിരുത്തല്‍, പരിശോധനാ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അവസാന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത കോഫി ലേലത്തിനായി തെരഞ്ഞെടുക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും അംഗീകരിക്കപ്പെട്ടതുമായ കോഫിയാണ് ഇത്. ഫില്‍ ആന്‍ഡ് സെബാസ്റ്റ്യനില്‍ ജനുവരി 20 മുതല്‍ സവിശേഷമായ രുചിയുള്ള കാപ്പി നിങ്ങൾക്ക് രുചിക്കാന്‍ സാധിക്കും.
കാല്‍ഗറിയിലേക്ക് വാ; ലോകത്തിലെ വിലയേറിയ കാപ്പി കുടിക്കാം

Reading Time: < 1 minute