dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

യുഎസില്‍ ഡാര്‍ക്ക് വെബ്ബിലൂടെ നിയന്ത്രിത വസ്തുക്കള്‍ വിറ്റു; ഇന്ത്യക്കാരന് 5 വര്‍ഷം തടവ്

Reading Time: < 1 minute

ഡാര്‍ക്ക് വെബ്ബില്‍ നിയന്ത്രിത വസ്തുക്കള്‍ വിറ്റതിന് 40-കാരനായ ഇന്ത്യന്‍ പൗരന് അഞ്ച് വര്‍ഷം തടവും 150 മില്യണ്‍ യുഎസ് ഡോളര്‍ പിഴയും ചുമത്തി കോടതി. ഹല്‍ദ്വാനിയില്‍ നിന്നുള്ള ബന്‍മീത് സിംഗിനെ 2019 ഏപ്രിലിലാണ് യുഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
2023 മാര്‍ച്ചില്‍ ബന്‍മീതിനെ യുഎസിലേക്ക് കൈമാറി. ജനുവരി നടന്ന വിചാരണയില്‍ നിയന്ത്രിത വസ്തുക്കള്‍ വിതരണം ചെയ്തതിനും കള്ളപ്പണം ഒളിപ്പിച്ചതിനും ബന്‍മീത് കുറ്റസമ്മതം നടത്തിയിരുന്നു. കോടതി രേഖകളും നല്‍കിയ മൊഴികളും അനുസരിച്ച്, ഫെന്റനൈല്‍, എല്‍എസ്ഡി, എക്സ്റ്റസി, സനാക്‌സ്, കെറ്റാമൈന്‍ എന്നിവയുള്‍പ്പെടെയുള്ള നിയന്ത്രിത വസ്തുക്കള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍ക്കാനായി സില്‍ക്ക് റോഡ്, ആല്‍ഫ ബേ, ഹന്‍സ തുടങ്ങിയ വെന്റര്‍ മാര്‍ക്കറ്റിംഗ് സൈറ്റുകള്‍ ബന്‍മീത് സൃഷ്ടിച്ചു.
വെന്റര്‍ സൈറ്റുകളില്‍ ബന്‍മീതില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ക്ക് ക്രിപ്റ്റോകറന്‍സി വഴി ഉപഭോക്താക്കള്‍ പണം നല്‍കി. യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് യുഎസ് മെയിലിലൂടെയോ മറ്റ് ഷിപ്പിംഗ് സേവനങ്ങളിലൂടെയോ ബന്‍മീത് മയക്കുമരുന്നുകള്‍ അയച്ചതായും വെളിപ്പെടുത്തി.
2012 മുതല്‍ 2017 വരെ, ഒഹായോ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, നോര്‍ത്ത് ഡക്കോട്ട, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന സെല്ലുകള്‍ ഉള്‍പ്പെടെ യുഎസിനുള്ളില്‍ കുറഞ്ഞത് എട്ട് വിതരണ സെല്ലുകളെങ്കിലും ബന്‍മീത് നിയന്ത്രിച്ചിട്ടുണ്ട്.
ഈ വിതരണ സെല്ലുകളിലെ വ്യക്തികള്‍ക്ക് മയക്കുമരുന്ന് കയറ്റുമതി ലഭിച്ചയുടനെ, കാനഡ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ജമൈക്ക, സ്‌കോട്ട്ലന്‍ഡ്, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്സ് എന്നി രാജ്യങ്ങളിലേക്കും യുഎസ്സിലെ മറ്റ് 50 സംസ്ഥാനങ്ങളിലേക്കും വീണ്ടും പാക്ക്‌ചെയ്ത് കയറ്റി അയക്കാറുള്ളതായി നീതിന്യായ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *