dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കോസ്റ്റ്‌കോ ബ്രാന്‍ഡ് കോള്‍ഡ്, ഫ്‌ളൂ മരുന്നുകള്‍ തിരിച്ചുവിളിച്ചു

Reading Time: < 1 minute

ജലദോഷത്തിനും പനിക്കുമുള്ള കോസ്റ്റ്‌കോ കിര്‍ക്ക്ലാന്‍ഡ്-ബ്രാന്‍ഡ് മരുന്നുകളുടെ പാക്കേജുകള്‍ തിരിച്ചുവിളിച്ചു. അന്യ പദാര്‍ത്ഥം അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 നും നവംബര്‍ 30 നും ഇടയില്‍ വില്‍പ്പന നടത്തിയ കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ സിവിയര്‍ കോള്‍ഡ്& ഫ്‌ളൂ പ്ലസ് കണ്‍ജഷനാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ലോട്ട്‌കോഡ് P140082  വഴി തിരിച്ചുവിളിക്കപ്പെട്ട മരുന്ന് തിരിച്ചവിളിക്കപ്പെട്ട മരുന്ന് തിരിച്ചറിയാം. 
തിരിച്ചുവിളിച്ച‌ ടാബ്‌ലെറ്റുകള്‍ ഉപയോഗിക്കരുതെന്നും റീഫണ്ടിനായി അടുത്തുള്ള കോസ്റ്റ്‌കോ സ്‌റ്റോറിലേക്ക് തിരികെ ഏല്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 1-800-426-9391 എന്ന നമ്പറില്‍ നിര്‍മാണകമ്പനിയായ LNK International Inc.  മായി ബന്ധപ്പെടാം. എന്തെങ്കിലും പ്രശ്‌നങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ പരാതികള്‍ inquiries@Inkintl.com എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കാം.

Leave a comment

Your email address will not be published. Required fields are marked *