കാനഡയില്‍ അവശ്യ വസ്തുക്കളുടെ വില ദിവസേന വർധിക്കുന്നതിനിടയിൽ വരും ആഴ്ചകളില്‍ ഇത് കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ചെലവുകള്‍ കുത്തനെ വര്‍ധിക്കുമെന്ന് കനേഡിയന്‍ ടാക്‌സ്‌പെയേഴ്‌സ് ഫെഡറേഷൻ റിപ്പോർട്ട് പറയുന്നു.
ഏപ്രില്‍ 1 മുതല്‍ ഒരു ലിറ്റര്‍ ഗ്യാസിനും ഒരു ക്യുബിക് ലിറ്റര്‍ നാച്വറല്‍ ഗ്യാസിനും കൂടുതല്‍ പണം നല്‍കേണ്ടി വരും. ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് വര്‍ധന മൂലം രാജ്യത്തുടനീളം ലിറ്ററിന് 14.3 സെന്റില്‍ നിന്നും 17.6 സെന്റായി ഗ്യാസ് വില ഉയരും. എന്നാല്‍ പ്രവിശ്യയെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെട്ടിരിക്കും. പുതിയ നികുതി വര്‍ധനവോടെ, ബീസിയിലുള്ളവര്‍ ഒരു ലിറ്റര്‍ ഗ്യാസിന് 17 സെന്റും ഡീസലിന് 21 സെന്റും നാച്വറല്‍ ഗ്യാസിന് 15 സെന്റും നല്‍കേണ്ടി വരും.
ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയിൽ ഫെഡറൽ എക്സൈസ് നികുതി വർധിക്കുന്നതോടൊപ്പം മദ്യം ഉപയോഗിക്കുന്നതിന് കൂടുതൽ നികുതി നൽകേണ്ടി വരും. ഏപ്രിൽ 1മുതൽ മദ്യത്തിന്മേലുള്ള ഫെഡറൽ എക്സൈസ് നികുതിയിൽ 4.7 ശതമാനം വർദ്ധനയുണ്ടാകും. ഇത് അടുത്ത വർഷം നികുതിദായകർക്ക് ഏകദേശം 100 മില്യൺ കാനഡിയൻ ഡോളർ ചിലവ് വരുത്തുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.
