ക്രെഡിറ്റ് അക്കൗണ്ട് ഉപയോഗിച്ച് നാല് മില്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയ 12 പേരെ അറസ്റ്റ് ചെയ്ത് ടൊറന്റോ പോലീസ് . യഥാർത്ഥവും വ്യാജവുമായ വിവരങ്ങൾ സംയോജിപ്പിച്ച് സാങ്കൽപ്പിക ഐഡന്റിറ്റികൾ സൃഷ്ടിച്ച് നടത്തുന്ന സിന്തറ്റിക് ഐഡന്റിറ്റി തട്ടിപ്പാണ് ഇവർ നടത്തിയത്. ദേജാവു എന്നാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനു നൽകിയ പേര്.വ്യാജ ഐഡന്റിറ്റിയും വിവരങ്ങളും ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങളിലും മറ്റ് ബിസിനസുകളിലും അക്കൗണ്ട് തുറക്കുകയും ഈ ക്രെഡിറ്റ് അക്കൗണ്ട് വഴി പണം പിൻവലിക്കുകയും പർച്ചേസുകൾ നടത്തുകയും ആണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു.
2016ലാണ് തട്ടിപ്പ് തുടങ്ങിയത്. 680 സിന്തറ്റിക് ഐഡന്റിറ്റികളാണ് പ്രതികൾ ഉണ്ടാക്കിയത്. ഇത് ഉപയോഗിച്ച് ഒന്റാരിയോയിൽ ഉടനീളമുള്ള വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് അക്കൗണ്ടുകളും ഉണ്ടാക്കുകയായിരുന്നു.
ക്രെഡിറ്റ് ഫ്രോഡ് സ്കീം: 12 പേർ അറസ്റ്റിൽ, ടൊറന്റോ പോലീസ്

Reading Time: < 1 minute