പാസ്‌പോര്‍ട്ട് കാനഡയുടെ സേവനങ്ങളിൽ കാലതാമസം ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഉപയോക്തള്‍ നിരാശ പ്രകടിപ്പിക്കുന്നു. കോവിഡ് പാന്‍ഡെമിക്കുമായുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം അപേക്ഷ ആദ്യം ഫയല്‍ ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് 10 അല്ലെങ്കില്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് സര്‍വീസ് സര്‍വീസ് പൂര്‍ത്തിയാക്കുന്ന സാധാരണ സേവന കാലത്തേക്ക് ഏജന്‍സി എത്തിച്ചേർന്നതായി പാസ്‌പോര്‍ട്ട് കാനഡ വ്യക്തമാക്കുന്നു. എന്നാൽ സേവനങ്ങളിൽ കാലതാമസം നേരിടുന്നതായി കണക്കുകൾ പറയുന്നു.
യാത്രക്കാര്‍ ആപ്ലിക്കേഷനുകളുടെ പ്രോസസിനായി നീണ്ട ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. പാസ്‌പോര്‍ട്ട് കാനഡയുടെ കസ്റ്റമര്‍ സര്‍വീസ് ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയില്‍ ചിലയിടങ്ങളിലെ പാസ്‌പോര്‍ട്ട് കാനഡയുടെ ലൊക്കേഷനുകളില്‍ കാത്തിരിപ്പ് സമയം രണ്ട് മണിക്കൂറും 45 മിനിറ്റുമാണെന്ന് വെബ്‌സൈറ്റില്‍ കണക്കാക്കുന്നു.
പാസ്‌പോര്‍ട്ട് കാനഡയുടെ സേവനങ്ങളിൽ കാലതാമസം വർധിക്കുന്നു
Reading Time: < 1 minute






