ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ തൻ്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടി ദേവദത്ത് പടിക്കൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. രണ്ടാം ദിവസം രണ്ടാം സെഷനിൽ സെഞ്ചുറിയൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിനെത്തുടർന്ന് പടിക്കൽ ബാറ്റിംഗിന് ഇറങ്ങിയത്. 86-ാം ഓവറിൽ ഷൊയ്ബ് ബഷീറിനെ സിക്സറിന് തകർത്താണ് പടിക്കൽ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. 10 ബൗണ്ടറികളും ഒരു സിക്‌സറും അടക്കം ദേവദത്ത് പടിക്കൽ 61 റൺസ് നേടിയിട്ടുണ്ട്. ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാംദിവസവും മികച്ച കാഴ്ചകള്‍ സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. സെഞ്ചുറിയോടെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നടത്തിയത് വന്‍ കൂട്ടുകെട്ട്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനും (56) അരങ്ങേറ്റ താരം ദേവ്ദത്ത് പടിക്കലും (61*) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ടോട്ടല്‍ പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, സ്റ്റമ്പെടുത്തപ്പോള്‍ 120 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെടുത്തു. 255 റണ്‍സിന്റെ ലീഡ്.
