ടൊറൻ്റോയിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ഇന്ന് രാവിലെ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എന്നാൽ ഇന്ന് ഉച്ചകഴിഞ്ഞ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത് താപനില ക്രമാധീതമായി കുറയും. ഒപ്പം വടക്ക് പടിഞ്ഞാറൻ ദിശകളിൽ 80 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഇന്ന് രാത്രി കാറ്റിന് ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. പകൽ സമയത്ത് താപനില താഴുന്നതിനാൽ പെട്ടെന്നുള്ള താപനില കുറയുന്നത് മഞ്ഞുമൂടിയ പ്രതലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് എൻവയോൺമെൻ്റ് കാനഡ വ്യക്തമാക്കി. മാറിവരുന്ന കാലാവസ്ഥ അനുസരിച്ച് ഡ്രൈവിംഗ് ക്രമീകരിക്കാൻ തയ്യാറാകണമെന്നും ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ചെ കാറ്റിന്റെ വേഗത കുറയ്ക്കുമ്പോൾ താപനില -12 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെങ്കിലും, പകൽ സമയത്ത് താപനില ഉയർന്ന് പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
ടൊറൻ്റോയിലെ താപനില ഈ ആഴ്‌ച വൈകി തിരിച്ചെത്തും. വെള്ളിയാഴ്ച 5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 8 ഡിഗ്രി സെൽഷ്യസും താപനില പ്രതീക്ഷിക്കാം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ടൊറൻ്റോയിൽ പകൽസമയത്തെ താപനില യഥാക്രമം 11 ഡിഗ്രി സെൽഷ്യസും 12 ഡിഗ്രി സെൽഷ്യസും ആയി ഉയരും.
