യുഎസിനെതിരായി താരിഫ് ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്. യൂറോപ്യൻ യൂണിയൻ വിസ്ക്കിക്ക് ഏർപ്പെടുത്തിയ 50% താരിഫ് നീക്കം ചെയ്തില്ലെങ്കിൽ മദ്യത്തിന് 200% പ്രതികാര താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. യൂണിയനിൽ നിന്ന് പുറത്തുവരുന്ന എല്ലാ വൈനുകൾക്കും മറ്റ് മദ്യ ഉൽപ്പന്നങ്ങൾക്കും 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അടുത്ത മാസം മുതൽ 26 ബില്യൺ യൂറോയുടെ (28 ബില്യൺ യുഎസ് ഡോളർ) യുഎസ് ചരക്കുകൾക്ക് കൗണ്ടർ താരിഫ് ചുമത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള യുഎസ് താരിഫുകൾക്ക് മറുപടിയായി ആഗോള വ്യാപാര യുദ്ധം വർദ്ധിപ്പിക്കും.
താരിഫ് ഉടനടി നീക്കം ചെയ്‌തില്ലെങ്കിൽ, ഫ്രാൻസിൽ നിന്നും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ വൈനുകൾ, ഷാംപെയ്‌നുകൾ, ആൽക്കഹോൾ ഉൽപന്നങ്ങൾ എന്നിവയ്‌ക്കും ഉടൻ തന്നെതാരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
