ആഗോള ശരാശരിയെക്കാള്‍ വേഗതയില്‍ താപനില ഉയരുന്ന ഭൂഖണ്ഡം യൂറോപ്പെന്ന് റിപ്പോര്‍ട്ട്. ആഗോള ശരാശരിയേക്കാൾ ഇരട്ടി താപവർധനവാണ് യൂറോപ്പിലുണ്ടായിരിക്കുന്നത്. യൂറോപ്പിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ താപനില വര്‍ധനവ് 2.3 ഡിഗ്രി സെല്‍ഷ്യസാണ്. അതേസമയം ആഗോളതലത്തിലെ ശരാശരി വര്‍ധനവാകട്ടെ 1.3 ഡിഗ്രി സെല്‍ഷ്യസും. ലോക കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസും (C3S) നടത്തിയ സംയുക്ത പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തല്‍.
പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളായ സൗരോര്‍ജം പോലുള്ള വൈദ്യുതസംവിധാനങ്ങളിലേക്ക് മാറാനുളള അവസരമിപ്പോഴും യൂറോപ്പിനുണ്ട്. 2023-ല്‍ ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് ഭൂഖണ്ഡത്തിന് വേണ്ട 43 ശതമാനവും വൈദ്യുത ഊര്‍ജവും ഉത്പാദിപ്പിച്ചത്. 2022-ല്‍ ഇത് 36 ശതമാനം മാത്രമായിരുന്നു. മുന്‍വര്‍ഷത്തെ യൂറോപ്പ്യന്‍ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോര്‍ട്ട് കണക്കുകൾ പ്രകാരമാണിത്. റെക്കോഡ് താപനില, കാട്ടുതീ, ഉഷ്ണതരംഗം, ഹിമാനികളുടെ ഉരുകല്‍ പോലുള്ള സംഭവങ്ങളുടെ തീവ്രതയും കൂടി. കൊടുങ്കാറ്റ്, പ്രളയം, കാട്ടുതീ പോലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള 150 മരണങ്ങളുമുണ്ടായി. കാലാവസ്ഥാ പ്രശന്ങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടവും യൂറോപ്പിന് 2023-ലുണ്ടായി. ആഗോളതലത്തില്‍ തന്നെ താപനില രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ മാസമെന്ന റെക്കോഡാണ് 2024 മാര്‍ച്ച് സ്വന്തമാക്കിയതായി കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പത്താം മാസമാണ് അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും റെക്കോഡ് അളവിലേക്കുയര്‍ന്നത്.
യൂറോപ്പിൽ ചൂടേറുന്നു, ആഗോള ശരാശരിയെക്കാള്‍ വേഗതയില്‍ താപനില ഉയരുന്നു

Reading Time: < 1 minute