dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ഭൂമിയിൽ പതിക്കാൻ തയ്യാറായി യൂറോപ്യൻ ഉപ​ഗ്രഹം

Reading Time: < 1 minute

പതിനാറു വർഷം ഭൂമിയെ നീരീക്ഷിച്ച ശേഷം യൂറോപ്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ERS-2 ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. 13 വർഷത്തെ ക്രമാനുഗതമായ പരിക്രമണ ക്ഷയത്തിന് ശേഷമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ERS-2 ഇറങ്ങാൻ ഒരുങ്ങുന്നത്.
ERS-1ന് പിൻഗാമിയായി 1995ൽ വിക്ഷേപിച്ച ERS-2 ഭൂമിയെക്കുറിച്ചും കലാവസ്ഥവത്യാനത്തെ കുറിച്ചും പഠിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2011-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) ERS-2ന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനുള്ള ഉപായങ്ങൾക്ക് അനുസൃതമായി ഒരു നിയന്ത്രിത പരിക്രമണ പ്രക്രിയ ആരംഭിച്ചു.
പ്രവർത്തനത്തിനായി സൗരോർജ്ജത്തെ പ്രാഥമികമായി ആശ്രയിക്കുന്ന ഉപഗ്രഹം 2024 ഫെബ്രുവരി പകുതിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു. ESA-യുടെ സ്‌പേസ് ഡെബ്രിസ് ഓഫീസ് ഉപഗ്രഹത്തിൻ്റെ പാത മറ്റ് അന്താരാഷ്ട്ര പങ്കാളികളികൾക്കൊപ്പം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇമേജിംഗ് സിന്തറ്റിക് അപ്പേർച്ചർ റഡാർ, റഡാർ ആൾട്ടിമീറ്റർ, സമുദ്ര-ഉപരിതല താപനില, കടൽക്കാറ്റ് എന്നിവ അളക്കാൻ കഴിവുള്ള സെൻസറുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെയാണ് ERS-1, ERS-2 1990കളിൽ വിക്ഷേപിച്ചത്. അന്തരീക്ഷ ഓസോൺ അളക്കുന്നതിനുള്ള ഒരു സെൻസർ ERS-2ൽ അധികമായിയുണ്ട്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *