ടൊറന്റോയിലെ ജലവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് പരിക്ക്. ലേക്ക് ഷോർ ബൊളിവാർഡിനും ഡോൺ റോഡ്‌വേ മേഖലയ്ക്കും സമീപം ശനിയാഴ്ച പുലർച്ചെ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ട് പുരുഷന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ജാർവിസ് സ്ട്രീറ്റ്, ഡോൺ റോഡ്‌വേ മേഖലകളിലെ ആയിരത്തോളം ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപെട്ടു
ടൊറന്റോയിലെ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി : രണ്ടുപേർക്ക് പരിക്ക്

Reading Time: < 1 minute