എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐആർസിസി. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ജോബ് ഓഫറുകൾക്കുള്ള കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) പോയിൻ്റുകൾ ഇനി നൽകില്ലെന്ന് ഏജൻസി വ്യക്തമാക്കി. മാർച്ച് 25 മുതൽ മാറ്റം പ്രാബല്യത്തിൽ വന്നതായും ഐആർസിസി വ്യക്തമാക്കുന്നു. ഈ മാറ്റം എക്‌സ്‌പ്രസ് എൻട്രി പൂളിലെ എല്ലാ ഉദ്യോഗാർത്ഥികളുടെയും CRS സ്‌കോറുകളെ ബാധിക്കും. എന്നാൽ ഇതിനകം ഐടിഎ ലഭിച്ചവരോ പിആർ അപേക്ഷകൾ പുരോഗമിക്കുന്നവരോ ആയ ഉദ്യോഗാർത്ഥികളെ ബാധിക്കില്ല.
ഈ മാറ്റത്തിന് മുമ്പ്, എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ക്രമീകരിച്ച തൊഴിലിനായി 50 അല്ലെങ്കിൽ 200 സിആർഎസ് പോയിൻ്റുകൾ കൂടി ലഭിക്കുമായിരുന്നു.
