ഏപ്രിൽ 24-ന് നടന്ന ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 1400 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) ഇൻവിറ്റേഷൻ നൽകി ഐആർസിസി. മുൻ നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻവിറ്റേഷൻ എണ്ണത്തിൽ നേരിയ കുറവുണ്ടായതിനാൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 22 പോയിൻ്റ് വർദ്ധിച്ച് 410 ആയി.
ഏപ്രിൽ 23-ന് നടന്ന എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 2,095 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) 529 സ്കോർ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഏപ്രിൽ 10 ന് നടന്ന പൊതു നറുക്കെടുപ്പിലൂടെ 1,280 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയിരുന്നു. കൂടാതെ ഏപ്രിൽ 11-ന്, 2024-ലെ ആദ്യ STEM നറുക്കെടുപ്പിലൂടെ 4,500 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയിരുന്നു.
എക്‌സ്‌പ്രസ് എൻട്രി; 1400 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






