ഈ ആഴ്ചയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഐആർസിസി. ഫ്രഞ്ച് ഭാഷയിൽ ഉയർന്ന പ്രാവീണ്യമുള്ള പ്രൊഫൈലുകൾ ലക്ഷ്യമിടുന്ന ഫ്രാങ്കോഫോൺ നറുക്കെടുപ്പിൽ 2,500 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. CRS കട്ട്ഓഫ് 336 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
കഴിഞ്ഞ ദിവസം നടത്തിയ ജനറൽ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 534 CRS കട്ട്ഓഫ് സ്‌കോർ ഉള്ള 1,470 അപേക്ഷകർക്ക് സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ നൽകിയിരുന്നു.
