ഫെഡറൽ സർക്കാർ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ചെലവഴിക്കണം. ഒട്ടാവയിലെയും കാനഡയിലെയും എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലുടനീളമുള്ള കോർ പബ്ലിക് സർവീസിലെ തൊഴിലാളികൾക്കായി പുതിയ ഹൈബ്രിഡ് വർക്ക് പോളിസി പ്രഖ്യാപിച്ച് ട്രഷറി ബോർഡ്.
സെപ്തംബർ 9 മുതൽ, ഹൈബ്രിഡ് വർക്ക് അറേഞ്ച്മെൻ്റിന് യോഗ്യരായ കോർ പബ്ലിക് അഡ്മിനിസ്ട്രേഷനിലെ (സിപിഎ) പൊതുപ്രവർത്തകർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓൺ-സൈറ്റിൽ ജോലി ചെയ്യേണ്ടതുണ്ടെന്ന് ട്രഷറി ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ അവരുടെ ടീമുകൾക്ക് നേതൃത്വവും ഫലപ്രദമായ പിന്തുണയും ഉറപ്പാക്കാൻ, എക്സിക്യൂട്ടീവുകൾ അതേ തീയതി മുതൽ ആഴ്ചയിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും ഓൺ-സൈറ്റിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
2023 മാർച്ചിലാണ് ഫെഡറൽ സർക്കാർ നിലവിലെ ഹൈബ്രിഡ് വർക്ക് പോളിസി നടപ്പിലാക്കിയത്. ഫെഡറൽ പൊതുപ്രവർത്തകർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അല്ലെങ്കിൽ അവരുടെ പതിവ് ഷെഡ്യൂളിൻ്റെ 40 മുതൽ 60 ശതമാനം വരെ ഓഫീസിൽ ജോലി ചെയ്യേണ്ടതുണ്ടെന്നായിരുന്നു തീരുമാനം.
ഇനി മുതൽ ഫെഡറൽ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ചെലവഴിക്കണം

Reading Time: < 1 minute