ന്യൂജേഴ്‌സി നെവാര്‍ക്കിലെ മുസ്‍ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ വെടിവെപ്പിന്‍റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല.
വെടിവെപ്പിനെ തുടർന്ന് ന്യൂജേഴ്‌സിയിലെ ഗവർണർ ഫിൽ മർഫി പള്ളി സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.മസ്ജിദ്-മുഹമ്മദ്-നെവാർക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാർക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഫ്രിറ്റ്സ് ഫ്രാഗെ പ്രസ്താവനയിൽ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസിന് ആരെയും പിടികൂടാനായില്ല. അക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്നും ഇമാമിനെ ലക്ഷ്യമിട്ടതാണോ അതോ മറ്റെന്തങ്കിലുമാണോ എന്നും വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.വെടിവയ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ഫ്രാഗെ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പള്ളിയിലേക്ക് ഒരു സന്ദേശം അയച്ചെന്നും ഫ്രാഗെ വ്യക്തമാക്കി.
