ഇന്ത്യക്കാർക്കായി അഞ്ചു വർഷത്തെ പുതിയ മൾട്ടിപ്പിൾ എൻട്രി വിസകൾ അവതരിപ്പിച്ച് യുഎഇ. 2021ലാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ യുഎഇ അവതരിപ്പിച്ചത്. താമസിയാതെ ഇവ നൽകിത്തുടങ്ങുകയും ചെയ്തു. ന്നാലെയാണ് ഇന്ത്യക്കാർക്കായി മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായാണ് ദുബായ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലുണ്ടായ കുതിപ്പിനെ തുടർന്നാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് പറയുന്നു
ഈ വിസ വിഭാഗത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് അഞ്ച് വർഷത്തിൽ ഒന്നിലധികം തവണ യുഎഇ സന്ദർശിക്കാം. പ്രതിവർഷം പരമാവധി 180 ദിവസം രാജ്യത്ത് താമസിക്കാം. ഈ വിസയിലൂടെ തുടർച്ചയായി അല്ലാതെ അഞ്ച് വർഷത്തിനുള്ളിൽ 900 ദിവസങ്ങൾ യുഎഇയിൽ തങ്ങാം. വിസയ്ക്കായി അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ ലഭ്യമാകുന്നുവെന്നതും മൾട്ടിപ്പിൾ എൻട്രി വിസയുടെ സവിശേഷതയാണ്.
അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കാം:
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റ് അല്ലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വഴി ഓൺലൈൻ അപേക്ഷിക്കാം. രാജ്യത്തിനകത്ത് നിന്ന് വിസ തേടുന്ന അപേക്ഷകർക്ക് അമീർ 24/7 ഇമിഗ്രേഷൻ സേവന കേന്ദ്രങ്ങൾ പോലുള്ള അംഗീകൃത ടൈപ്പിംഗ് സെൻ്ററുകളുമായി ബന്ധപ്പെടാം. 48 മണിക്കൂറില്‍ വിസ ലഭിക്കും.
