തീപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിൽ ലക്ഷക്കണക്കിന് ഇലക്ട്രിക് ഓവനുകൾ തിരിച്ചുവിളിച്ച് സാംസങ്. നോബ് ലോക്കുകളോ കവറുകളോ ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണെന്നും ഹെൽത്ത് കാനഡ പറയുന്നു. രാജ്യവ്യാപകമായി 57-ലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഏഴ് പേർക്ക് പരിക്കേറ്റതായും ഏജൻസി വ്യക്തമാക്കിട്ടുണ്ട്.
ഉൽപ്പന്നത്തിൽ പ്രിൻ്റ് ചെയ്‌തിരിക്കുന്ന മോഡൽ നമ്പർ നോക്കി ഉപഭോക്താക്കൾക്ക് അവരുടെ സ്ലൈഡ്-ഇൻ ഇലക്‌ട്രിക് റേഞ്ച് റീകോളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് മനസിലാക്കണം. 2013-നും 2024 ഓഗസ്റ്റിനും ഇടയിൽ കാനഡയിലുടനീളം തിരിച്ചുവിളിച്ച ഉൽപ്പന്നം വിറ്റഴിച്ചിട്ടുണ്ട്.
നോബ് കവറുകളോ ലോക്കുകളോ സാംസങുമായി ബന്ധപ്പെട്ടാൽ സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾ കുട്ടികളെയും വളർത്തുമൃഗങ്ങളെയും സ്റ്റൗവിൽ നിന്നും മാറ്റിനിർത്തണമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പിൽ പറയുന്നു.
250 തീപിടുത്തങ്ങളും ഡസൻ കണക്കിന് പരിക്കുകളും റിപ്പോർട്ട് ചെയ്തതിന് ശേഷം ഓഗസ്റ്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 1.12 ദശലക്ഷത്തിലധികം ഇലക്ട്രിക് ഓവനുകൾ സാംസങ് തിരിച്ചുവിളിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സാംസങ് കാനഡയുമായി ബന്ധപ്പെടുക; 1-88-755-0120
