വിദ്യാർത്ഥികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതിനാൽ സോഷ്യൽ മീഡിയ ആപ്പുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഒന്റാരിയോയിലെ നാല് സ്കൂൾ ബോർഡുകൾ. സ്‌നാപ്‌ചാറ്റ്, ടിക്‌ടോക്ക്, മെറ്റ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തെ തകിടം മറിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ആപ്പുകൾക്കെതിരെ 4.5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ഒട്ടാവ കാർലെട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നീ സ്കൂൾ ബോർഡുകളാണ് കേസ് നൽകിയിരിക്കുന്നത്.







