ഒന്റാരിയോയിൽ ഇന്ധന വില രണ്ടു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്കെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ്. ഒന്റാരിയോയിലും ക്യുബെക്കിലും ലിറ്ററിന് 14 സെന്റ് വർധന വ്യാഴാഴ്ച ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഒന്റാരിയോയിലൂനീളം 1.79 ഡോളറാകും ലിറ്ററിന് ഇന്ധന വില. ഇത് 2022 ഒക്ടോബർ രണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ക്യുബെക്കിൽ ലിറ്ററിന് 1.88 ഡോളറായി വില ഉയരുമെന്നും മക്ടീഗ് കൂട്ടിച്ചേർത്തു.
ഒന്റാരിയോയിൽ ഇന്ധന വില രണ്ടു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക്

Reading Time: < 1 minute