കാനഡയില്‍ അഡീഷണല്‍ ഇന്‍കം ടാക്‌സ് ചില പ്രവിശ്യകളില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഉയര്‍ത്തിയേക്കുമെന്ന് ഇലക്ട്രിസിറ്റി കാനഡ. നികുതി മാറ്റത്തോടെ സ്വകാര്യ ഇലക്ട്രിസിറ്റി, നാച്വറല്‍ ഗ്യാസ് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗവണ്‍മെന്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് മൈക്കല്‍ പവല്‍ വ്യക്തമാക്കി.
ഒന്നിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കായുള്ള നികുതി നിയമങ്ങളില്‍ കാനഡ കൂടാതെ യുഎസ്, യുകെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടും. നിരക്ക് കുറയ്ക്കുന്നതിന് പലപ്പോഴും ഉയര്‍ന്ന കടബാധ്യതകള്‍ വഹിക്കേണ്ട വരുമെന്നതിനാല്‍ ഈ രാജ്യങ്ങള്‍ പൊതുവായി നിയന്ത്രിക്കപ്പെടുന്ന സ്വകാര്യ യൂട്ടിലിറ്റികളെ ഒഴിവാക്കിയിട്ടുണ്ട്.
