dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഇമിഗ്രേഷനായുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം; പിടിഇ കോറിന് ഐ ആർ സി സി അംഗീകാരം

Reading Time: < 1 minute

കനേഡിയൻ ഇമ്മീഗ്രേഷന് വേണ്ടി അപേക്ഷിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായി പിയേഴ്‌സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് (പിടിഇ കോർ ) പരിഗണിക്കാൻ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( ഐ ആർ സി സി ). ജനുവരി 30 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കൂടാതെ,ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലത്തിന്റെ ഇലക്ട്രോണിക്ക് കോപ്പികളും ഇനി മുതൽ ഐ ആർ സി സി പരിഗണിക്കും.
പെർമനന്റ് റസിഡൻസി, ഇക്കണോമിക് ഇമിഗ്രേഷൻ പ്രോഗ്രാമുകൾ എന്നിവയ്ക്ക് മാത്രമാണ് പിടിഇ കോർ ബാധകമാകുക . കനേഡിയൻ സ്റ്റഡി വിസ അല്ലെങ്കിൽ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് കീഴിലുള്ള പെർമിറ്റുകൾ എന്നിവയിൽ ഇത് അംഗീകരിക്കില്ല. എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ, കെയർഗിവേഴ്സ്, അഗ്രി – ഫുഡ് പൈലറ്റ്, റൂറൽ ആൻഡ് നോർത്തേൺ ഇമിഗ്രേഷൻ പൈലറ്റ്, ഇക്കണോമിക് മൊബിലിറ്റി പ്രൊജക്റ്റ്സ്, അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം, ക്യുബെറ്റ് സ്കില്‍ഡ് വർക്കേഴ്സ് ആൻഡ് ബിസിനസ് ക്ലാസ് എന്നിവയാണ് ഇക്കണോമിക് ഇമിഗ്രേഷൻ പ്രോഗ്രാമുകൾ.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *