ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 150 കോടി ക്ലബിൽ കയറിയിരിക്കുകയാണ് ‘ആടുജീവിതം’. 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബിൽ ചിത്രം ഇടം നേടിയത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! എന്ന അടികുറിപ്പോടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ മലയാള സിനിമയുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആടുജീവിതം. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നിവയാണ് മുന്നിലുള്ള സിനിമകൾ.
ആടുജീവിതം 150 ക്ലബ്ബിൽ

Reading Time: < 1 minute