ഇന്ത്യയിൽ സ്വർണ വില സർവകാല റെക്കോഡിൽ തുടരുന്നു. ഇന്ന് പവന് 320 രൂപ കൂടി. പവന് 48,080 രൂപയാണ് ഇന്നത്തെ വില. കേരള ചരിത്രത്തിൽ ആദ്യമായാണ് സ്വർണ വില 48,000 കടക്കുന്നത്. ഒരു ഗ്രാമിന് 6,010 രൂപയാണ്. 40 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഉയർന്നത്.
ഈ മാസം ആദ്യം സ്വർണവില ഒറ്റയടിക്ക് 560 രൂപ കൂടിയിരുന്നു. കൂടാതെ എന്നാൽ മാർച്ച് ആദ്യ രണ്ട് ദിവസംകൊണ്ട് 920 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു. നിലവിൽ വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. അതേസമയം ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല.
