തൊഴില്‍ അന്വേഷകര്‍ക്കിത് സുവർണാവസരം. കാനഡ പോസ്റ്റിൽ നിലവിലുള്ളത് നിരവധി അവസരങ്ങൾ. ജിടിഎയിലും ടൊറന്റോയിലുമാണ് ഒഴിവുകൾ. സ്ഥിര, താൽക്കാലിക ഒഴിവുകൾ സ്ഥാപനത്തിൽ ഉണ്ട്. ഇത് അപേക്ഷിക്കുന്ന പോസ്റ്റിന് അനുസരിച്ചാണ്.
റ്റോബിക്കോ, സ്കാർബറോ, ടൊറന്റോ എന്നിവിടങ്ങളിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ലെറ്റർ ക്യാരിയർ ആയോ ഇൻ സ്റ്റോർ എംപ്ലോയി ആയോ നിങ്ങൾക്ക് ജോലി ചെയ്യാം. ലീഗൽ കൗൺസിൽ, ബിസിനസ് ലോ, ലെറ്റർ ക്യാരിയർ – ഡെലിവറി ഏജന്റ്, മാനേജർ – റീടെയിൽ ബിസിനസ്, ഓഫീസർ, സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റിഗേഷൻ സർവീസസ് – പോസ്റ്റൽ സെക്യൂരിറ്റി ഓപ്പറേഷൻസ്, സ്പെഷലിസ്റ്റ്, ഇലക്ട്രോ മെക്കാനിക്സ് – മെയിന്റനൻസ് ടെക്നീഷ്യൻ തുടങ്ങിയ തസ്‌തികകളിലേക്കാണ് ഒഴിവുകൾ.
അപേക്ഷ അയച്ചു കഴിഞ്ഞാൽ ഇത് കൺഫോം ചെയ്തുകൊണ്ട് ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. ഇന്റർവ്യൂനായി തിരഞ്ഞെടുക്കപ്പെടുന്നവരെ ബന്ധപ്പെടുകയും
ഹയറിങ് ബോർഡ് അവരുമായി അഭിമുഖം നടത്തുകയും ചെയ്യും. ഇതിൽ വിജയിക്കുന്നവർ അടുത്തഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. എല്ലാത്തിലും മികവ് തെളിയിച്ചാൽ കാനഡ പോസ്റ്റിന്റെ ഭാഗമാകാം.
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത: കാനഡ പോസ്റ്റിൽ നിരവധി അവസരങ്ങൾ
Reading Time: < 1 minute






