ലിബറൽ ഗവൺമെൻ്റിൻ്റെ രണ്ട് മാസത്തെ GST, HST ഹോളിഡേ ശനിയാഴ്ച ആരംഭിക്കും. ഇതോടെ കാനഡയിൽ ചില അവശ്യ സാധനങ്ങളുടെ വില കുറയും. പ്രൊവിൻഷ്യൽ സെയിൽസ് ടാക്‌സ് GSTയുമായി ലയിപ്പിച്ച് HST ആയതോടെ സാധനങ്ങൾ വാങ്ങുന്നവർക്ക് നികുതി സമ്പൂർണ്ണമായി ഒഴിവാകും. ഡിസംബർ 14 മുതൽ 2025 ഫെബ്രുവരി 15 വരെയാണ് ഈ ആനുകൂല്യം.
ജിഎസ്ടി/എച്ച്എസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇനങ്ങളിൽ ബിയറും വൈനും,സ്റ്റോറൻ്റ് ഭക്ഷണങ്ങൾ, മദ്യം രഹിത പാനീയങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും, ഡയപ്പറുകൾ, വീഡിയോ ഗെയിമുകൾ, പുസ്തകങ്ങൾ, മാസികകൾ എന്നിവ ഉൾപ്പെടുന്നു
ജീവിത ചിലവ് ലഘൂകരിക്കുന്നതിനായാണ് ട്രൂഡോ ജിഎസ്ടി ബ്രേക്ക് പ്രഖ്യാപിച്ചത്. വിവിധ ഇനങ്ങൾക്ക് ബാധകമായ ജിഎസ്ടി ബ്രേക്ക് ഡിസംബർ പകുതിയോടെ ആരംഭിച്ച് ഏകദേശം രണ്ട് മാസം നീണ്ടുനിൽക്കും.
പണപ്പെരുപ്പം കുറഞ്ഞെങ്കിലും നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിലും, ജീവിതച്ചെലവ് പല മധ്യവർഗ കനേഡിയൻമാർക്കും വെല്ലുവിളിയായി തുടരുന്നതായി പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രി ജീൻ-യെവ്സ് ഡുക്ലോസ് പറഞ്ഞു.
നികുതി രഹിത കാലയളവിൽ 2,000 ഡോളർ ചിലവഴിക്കുന്ന ഒരാൾക്ക് $100-നും $300-നും ഇടയിൽ ലാഭിക്കാമെന്ന് ഫെഡറൽ ഗവൺമെൻ്റ് കണക്കാക്കുന്നു. അവധിക്കാല നികുതി ഇളവ് സർക്കാരിന് 6.3 ബില്യൺ ഡോളറിൻ്റെ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
