മോസ്കോ: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിന്റെ വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടെന്ന യു.എസ് ആരോപണത്തിൽ പ്രതികരിച്ച് റഷ്യ. ഇന്ത്യൻ പൗരൻമാർ പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുകളൊന്നും യു.എസ് ഇതുവരെ കൊണ്ടു വന്നിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പന്നുവിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരൻമാരുടെ പങ്ക് തെളിയിക്കുന്നതിനായി വിശ്വസനീയമായ തെളിവുകളൊന്നും യു.എസ് കൊണ്ട് വന്നിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പറഞ്ഞു. തെളിവുകളില്ലാതെ ഇക്കാര്യത്തിലെ ഊഹാപോഹങ്ങൾ അംഗീകരിക്കാനാവില്ല. ഒരു രാജ്യത്തിന്റെ മനോഭാവമെന്താണെന്ന് യു.എസിന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗുർപത്‍വന്ത് സിങ് പന്നു വധശ്രമകേസ്: ഇന്ത്യയെ പിന്തുണച്ച് റഷ്യ
Reading Time: < 1 minute






