AliExpress.ca-ൽ ലഭ്യമായ ബേബി സെൽഫ് ഫീഡിങ് ഉപകരണങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ചൈനയിൽ നിർമ്മിച്ച, ഈ ഉപകരണങ്ങൾ ശ്വാസംമുട്ടൽ അല്ലെങ്കിൽ ആസ്പിരേഷൻ എന്നിവയ്ക്ക് കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. 60 യൂണിറ്റ് ഉൽപ്പന്നങ്ങൾ കാനഡയിൽ വിറ്റഴിച്ചതായി ഷോപ്പിംഗ് സൈറ്റ് പറയുന്നു.
ബേബി സെൽഫ് ഫീഡിങ് ഉപകരണങ്ങൾ രാജ്യത്തുടനീളം നിരോധിച്ചതായി അതികൃതർ വ്യക്തമാക്കി.ഉൽപ്പന്നങ്ങൾ ഇനി ഉപയോഗിക്കരുതെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പിൽ പറയുന്നു. ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബേബി സെൽഫ് ഫീഡിങ് ഉപകരണങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute