dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ആരോഗ്യ പരിപാലന സംവിധാനം, കാനഡ പിന്നിൽ: റിപ്പോർട്ട്

Reading Time: < 1 minute

ആരോഗ്യ പരിപാലന സംവിധാനത്തിൽ കാനഡ മറ്റ് രാജ്യങ്ങളേക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട്. ആരോഗ്യ പരിരക്ഷാ സംവിധാനം, പരിചരണം കാത്തിരിപ്പ് സമയം എന്നിവയിൽ കാനഡ പിന്നിലാണെന്നാണ് റിപ്പോർ‌ട്ട് പറയുന്നത്. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ മറികടന്നതായും റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച നെതർലാൻഡ്‌സും യുണൈറ്റഡ് കിംഗ്ഡവും ഉൾപ്പെടുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ
കാനഡ ഒമ്പതാം സ്ഥാനത്താണെന്ന് റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു. താരതമ്യേന കാനഡയുടെ പരിചരണത്തിൻ്റെ ഗുണനിലവാരം ഉയർന്നതാണ്. എന്നാൽ ആ പരിചരണം ആക്സസ് ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടന, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്, കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, നുനാവട്ട് എന്നിവ ആരോഗ്യ പരിപാലന സംവിധാനത്തിൽ മോശം പ്രകടനം കാഴ്ചവെച്ചപ്പേൾ പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യൂബെക്ക്, ഒൻ്റാറിയോ എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചതായും റിപ്പോർട്ട് പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേർ ഒരു സ്പെഷ്യലിസ്റ്റുമായി കൂടിക്കാഴ്‌ചയ്‌ക്കായി രണ്ട് മാസമോ അതിൽ കൂടുതലോ കാത്തിരിക്കണമെന്നും 59 ശതമാനം പേർ ഒരു ശസ്ത്രക്രിയയ്‌ക്കായും ഇതേ കാലയളവ് കാത്തിരിക്കണമെന്നും സർവേയിൽ വ്യക്തമാക്കി.
ഹെൽത്ത് ഇൻഫർമേഷൻ എന്നിവയിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾക്ക് പുറമെ രോഗികൾ, ഫിസിഷ്യൻമാർ, പൊതുജനങ്ങൾ എന്നിവരുടെ കോമൺവെൽത്ത് ഫണ്ടിൻ്റെ അന്താരാഷ്ട്ര സർവേകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *