ഒന്റാരിയോയില്‍ വീണ്ടും അഞ്ചാംപനി സ്ഥിരീകരിച്ചു. യൂറോപ്പ് സന്ദര്‍ശിച്ച് കാനഡയില്‍ മടങ്ങിയെത്തിയ ബ്രാന്റ് കൗണ്ടി സ്വദേശിയായ കുട്ടിക്കാണെന്ന് രോഗം ബാധിച്ചത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഞ്ചാംപനി വൈറസ് ബാധിതരായവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ബ്രാന്റ് കൗണ്ടി ഹെല്‍ത്ത് യൂണിറ്റ് അറിയിച്ചു.
കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനായി കുട്ടി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Lufthansa Flight 6584 from London Heathrow, United Kingdom to Pearson International Airport, on Feb. 23 between 3 p.m. (local London time) and 5:55 p.m. (local Toronto time).
Pearson International Airport Terminal 1 on Feb. 23 between 5:55 p.m. and 9 p.m.
Brantford General Hospital emergency department on Feb. 23 between 8 p.m. and 2:02 a.m.
McMaster Children’s Hospital emergency department on Feb. 24 between 6:51 a.m. and 2:09 p.m.
ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
