കൊളറാഡോ ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ കനത്ത മഴയും കാറും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ.
സഡ്‌ബറി, ഒട്ടാവ, കോൺവാൾ, ഗാറ്റിനോ, മോൺട്രിയൽ, മോണ്ട്-ട്രെംബ്ലാൻ്റ്, ക്യുബെക്കിൻ്റെ ഈസ്റ്റേൺ ടൗൺഷിപ്പുകൾ എന്നിവയുൾപ്പെടെ, സെൻട്രൽ ഒൻ്റാറിയോയിലെയും തെക്കൻ ക്യുബെക്കിലെയും വലിയ പ്രദേശങ്ങളിൽ എൻവയോൺമെന്റ് കാനഡ മഞ്ഞുവീഴ്‌ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും മുതൽ നാളെ വരെ 15 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും ഏജൻസി പറയുന്നു.
ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ മഞ്ഞ് കുമിഞ്ഞുകൂടുന്നത് യാത്ര പ്രശ്നത്തിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ടൊറൻ്റോ, ബാരി, ഹാമിൽട്ടൺ, ബർലിംഗ്ടൺ, മിസിസാഗ, കിംഗ്സ്റ്റൺ, പീറ്റർബറോ, നയാഗ്ര ഫോൾസ് എന്നിവയുൾപ്പെടെ തെക്കൻ ഒൻ്റാറിയോയുടെ വലിയ ഭാഗങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് ബാധകമാണ്. ഇന്ന് 25 മുതൽ 40 മില്ലിമീറ്റർ വരെ കനത്ത മഴയും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ള കിഴക്കൻ കാറ്റും പ്രതീക്ഷിക്കുന്നു.
ന്യൂ ബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ദ്വീപ്, നോവ സ്കോട്ടിയ എന്നിവയും ക്യുബെക്കിൻ്റെ ഭാഗങ്ങളും ഉൾക്കൊള്ളുന്ന അറ്റ്ലാൻ്റിക് കാനഡയിലുടനീളം പ്രത്യേക കാലാവസ്ഥാ പ്രസ്താവനകൾ പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് രാത്രി മുതൽ ന്യൂ ബ്രൺസ്‌വിക്കിലും വ്യാഴാഴ്ച രാവിലെ നോവ സ്കോട്ടിയയിലും വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പി.ഇ.ഐയിലും പത്ത് മുതൽ 20 സെൻ്റിമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. വടക്കുകിഴക്കൻ ന്യൂ ബ്രൺസ്‌വിക്ക്, കേപ് ബ്രെട്ടൺ, എൻ.എസ്.എസ് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന അളവിലുള്ള മഞ്ഞ് വീഴ്ചയും ഉണ്ടാകും.
ആൽബർട്ടയിലെ ഫോർട്ട് മക്ലിയോഡ്, കാൻമോർ, ക്രൗസ്നെസ്റ്റ് പാസ്, വാട്ടർടൺ ലേക്സ് നാഷണൽ പാർക്ക് എന്നിവയുൾപ്പെടെ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുടെ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ പത്ത് മുതൽ 20 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും എൻവയോൺമെന്റ് കാനഡ പറയുന്നു.
കിഴക്കൻ കാനഡയിലുടനീളം ശക്തമായ മഴയും,കാറ്റും, മഞ്ഞ് വീഴ്ചയും; മുന്നറിയിപ്പ് നൽകി

Reading Time: < 1 minute