ഗ്രേറ്റർ ടൊറന്റോ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ശൈത്യകാല കാലാവസ്ഥാ യാത്രാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. മഞ്ഞുവീഴ്ച കാരണം ദൃശ്യപരത കുറയുമെന്നും ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. പകൽസമയത്തെ ഉയർന്ന താപനില 1 C ആണെങ്കിലും, കാറ്റിനൊപ്പം -6 ആയി അനുഭവപ്പെടും. രാത്രി താപനില -7 C വരെ താഴും. കാറ്റ് വ്യാഴാഴ്‌ചയും തുടരും. തുടർന്ന് വെള്ളിയാഴ്‌ച കൂടുതൽ മഞ്ഞുവീഴ്‌ചയുണ്ടാകും. ജിടിഎയിൽ ഏകദേശം 5-10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടാകും. കഴിഞ്ഞയാഴ്ച തെക്കൻ ഒൻ്റാറിയോയുടെ ഭൂരിഭാഗവും പ്രദേശത്തും താപനില ഉയർന്നിരുന്നു.
