കാനഡയിലുടനീളമുള്ള നിരവധി പ്രവിശ്യകളിലും പ്രദേശങ്ങളിലും ശക്തമായ മഞ്ഞ് വീഴ്ചയും അതിശൈത്യ മുന്നറിയിപ്പും നൽകി എൻവയോൺമെന്റ് കാനഡ. വാരാന്ത്യത്തിലെ ശീതകാല കൊടുങ്കാറ്റിന്റെ അവശിഷ്ടങ്ങൾ പ്രയറികളിൽ ഇന്ന് കനത്ത മഞ്ഞുവീഴ്ച തണുപ്പും കൊണ്ടുവരുന്നു.
പ്രയറികളിലെ ചില പ്രദേശങ്ങൾ, പ്രത്യേകിച്ച് ആൽബെർട്ടയിൽ, ഇന്ന് രാവിലെ വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പ് -40 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ചൊവ്വാഴ്ച തണുപ്പ് ഗണ്യമായി കുറയും.
വടക്കൻ സസ്‌കാച്ചെവാനിലെ ചില ഭാഗങ്ങൾ വൈകുന്നേരം വരെ 10 സെൻ്റീമീറ്ററിൽ താഴെയാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്.വടക്കൻ മാനിറ്റോബ പ്രദേശങ്ങളിലും 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. കൂടാതെ ശക്തമായ കാറ്റിനൊപ്പം കനത്ത മഞ്ഞ് കൂടി ചേരുമ്പോൾ ചിലപ്പോൾ ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥാ ഏജൻസിവ്യക്തമാക്കി.
നുനാവുട്ടിലെ ഗ്ജോവ ഹാവൻ, കുഗാരുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാത്രി താപനിലെ -55വരെയെത്തും. ഇന്ന് രാത്രി മുതൽ ചൊവ്വാഴ്ച വരെ തണുപ്പ് പ്രതീക്ഷിക്കാം.
വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയുടെ ചില ഭാഗങ്ങളിൽ, മണിക്കൂറിൽ 70 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും ദൃശ്യപരത ഗണ്യമായി കുറയാനും സാധ്യതയുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞ് ടൊറൻ്റോയിൽ താപനില 13 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കിയിരുന്നു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കിഴക്കൻ കാറ്റ് വീശുന്നതോടെ ക്യൂ.യിലെ ഉമിയുജാക്കിൽ വിന്റ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലോ അറ്റ്ലാൻ്റിക് കാനഡയിലോ ഇന്ന് രാവിലെ വരെ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
