പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഹൈവേ 407-ലെ യാത്ര സൗജന്യമാക്കുമെന്ന സൂചന നൽകി ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. “ഞാൻ ടോളുകളിൽ വിശ്വസിക്കുന്നില്ല” എന്ന് പറഞ്ഞുകൊണ്ടാണ് ബ്രാംപ്ടണിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡഗ് ഫോർഡ് ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്. ഗതാഗതക്കുരുക്ക് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 55 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കുന്നുവെന്നും അതിനാൽ ടോളുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ഫോർഡ് വ്യക്തമാക്കി. തൻ്റെ സർക്കാർ ഇതിനകം തന്നെ ഹൈവേകൾ 412, 418 എന്നിവയിൽ ടോൾ ഒഴിവാക്കിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ 407-ൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും ഡഗ് ഫോർഡ് പറഞ്ഞു.
1990-കളിൽ ഹൈവേ നിർമ്മിച്ചപ്പോൾ 99 വർഷത്തേക്ക് 2.3 ബില്യൺ ഡോളറിന് ഒരു വിദേശ കൺസോർഷ്യത്തിന് പാട്ടത്തിന് നൽകി. സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ ഈ ഹൈവേയുടെ മൂല്യം 35 ബില്യൺ ഡോളറാണ്
ഹൈവേ 407; ഒൻ്റാറിയോ യാത്രക്കാർക്ക് സൗജന്യമാകുമോ?

Reading Time: < 1 minute