മാർച്ചിൽ ടൊറൻ്റോയിലെ ഭവന വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.5 ശതമാനം കുറവ്. എന്നാൽ ശരാശരി വീടിൻ്റെ വില വർഷം തോറും മിതമായ രീതിയിൽ ഉയർന്നതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ 6,868 വീടുമായി താരതമ്യപ്പെടുത്തുമ്പോൾ 6,560 വീടുകൾ ഈ മാസത്തിൽ കൈ മാറിയതായി ബോർഡ് പറയുന്നു,
അതേസമയം മാർച്ചിലെ അവധി ദിവസങ്ങൾ വിൽപ്പനയെ ബാധിച്ചതായി ബോർഡ് വ്യക്തമാക്കി. ശരാശരി വിൽപ്പന വില വർഷം തോറും 1.3 ശതമാനം ഉയർന്ന് 1,121,615 ഡോളറിലെത്തി.
അതേ കാലയളവിൽ പുതിയ ലിസ്റ്റിംഗുകൾ 15 ശതമാനം ഉയർന്നു. ആദ്യ പാദം അവസാനിച്ചത് 11.2 ശതമാനം ഉയർന്ന വിൽപ്പനയോടെയാണ്. ഈ വർഷാവസാനം കടമെടുക്കൽ ചെലവ് കുറയാൻ തുടങ്ങിയാൽ, വിൽപ്പന ഉയരുമെന്നും പുതിയ ലിസ്റ്റിംഗുകൾക്ക് കാരണമാകുമെന്നും ഇത് കടുത്ത വിപണി സാഹചര്യങ്ങൾക്ക് കാരണമാവുകയും വിലകൾ ഉയർത്തുകയും ചെയ്യുമെന്ന് TRREB പ്രസിഡൻ്റ് ജെന്നിഫർ പിയേഴ്സ് പറയുന്നു.
ടൊറൻ്റോയിൽ ഭവന വിൽപ്പന കുറഞ്ഞു, വില ഉയർന്നു

Reading Time: < 1 minute