മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഭവന നിർമ്മാണത്തിൻ്റെ വാർഷിക വേഗത ഒമ്പത് ശതമാനം കുറഞ്ഞതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ. മെയ് മാസത്തിലെ 264,929 ൽ നിന്ന് ജൂണിൽ 241,672 യൂണിറ്റുകളായി കുറഞ്ഞതായി ഹൗസിംഗ് ഏജൻസി പറയുന്നു.
2023 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ രണ്ടെണ്ണത്തിൽ ഭവന നിർമ്മാണം വളരെ കുറഞ്ഞു. ടൊറൻ്റോയിൽ 60 ശതമാനവും വാൻകൂവറിൽ 55 ശതമാനവും കുറഞ്ഞത്. എന്നാൽ മോൺട്രിയലിലെ ഭവന നിർമ്മാണം ജൂൺ മാസത്തിൽ 226 ശതമാനം ഉയർന്നതായി റിപ്പോർട്ട് പറയുന്നു.
കാനഡയിലുടനീളമുള്ള നഗര കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഭവനങ്ങളുടെ എണ്ണം ജൂണിൽ 13 ശതമാനം കുറഞ്ഞ് 20,509 യൂണിറ്റുകളായി. മുൻ വർഷം 23,518 യൂണിറ്റുകളായിരുന്നു. മൾട്ടി-യൂണിറ്റുകളുടെ നിർമ്മാണം കുറഞ്ഞതാണ് ഈ കുറവിന് കാരണമെന്ന് CMHC പറഞ്ഞു. ഗ്രാമീണ മേഖലയിൽ ഭവന നിർമ്മാണത്തിലെ നിരക്ക് മെയ് മാസത്തെ 248,260 യൂണിറ്റുകളെ അപേക്ഷിച്ച് ജൂണിൽ 0.4 ശതമാനം കുറഞ്ഞ് 247,205 യൂണിറ്റായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിൽ ഭവന നിർമ്മാണം കുറഞ്ഞു

Reading Time: < 1 minute