ടൊറന്റോയുടെ പകുതിയോളം അയല്‍പ്രദേശങ്ങളിലും ഭവന വില കുത്തനെ ഉയർന്നതായി റിപ്പോര്‍ട്ട്. ശരാശരി ഭവന വില രണ്ട് മില്യണ്‍ ഡോളര്‍ കവിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിംഗ് വെബ്‌സൈറ്റ് Zoocasa യുടെ റിപ്പോര്‍ട്ട്. മറ്റ് പ്രദേശങ്ങളിലും വില ഉടന്‍ ഈ നിരക്കിൽ എത്തുമെന്നും റിപ്പോർട്ട് പറയുന്നു. 2034 ഓടെ എല്ലാ പ്രദേശങ്ങളിലും ഈ നിരക്കിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2016 നും 2021 നും ഇടയില്‍ ഒന്റാരിയോയിലെ ശരാശരി വാടക നിരക്ക് ഏകദേശം 30 ശതമാനത്തോളം ഉയര്‍ന്നു. ടൊറന്റോയിലെ ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് നിലവില്‍ പ്രതിമാസം 3,000 ഡോളറിന് മുകളിലാണ് നിരക്ക്. നഗരത്തിലെ വാടകക്കാരില്‍ 60 ശതമാനവും നഗരം ഉപേക്ഷിക്കുന്നത് ഗൗരവമായി ആലോചിക്കുന്നതായും ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സർവേ പറയുന്നു. ഉയരുന്ന ഭവന വിലയും ജീവിതച്ചെലവും ടൊറന്റോയില്‍ നിന്നും കുടിയൊഴിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായും സർവേ കണ്ടെത്തി.
ഭവന വില കുതിച്ചുയർന്നു, ടൊറന്റോയില്‍ നിന്നും കുടിയൊഴിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു
Reading Time: < 1 minute






