തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തില്‍ രണ്ടു മലയാളികള്‍ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐയുടെ ഡൽഹി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യും.
ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ നേരത്തേ കേസെടുത്തിരുന്നു.
ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോവുകയം ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയുമായിരുന്നു. സ്വകാര്യ സർവകലാശാലകളിൽ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും കടത്തിയിട്ടുണ്ട്.റഷ്യൻ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ടു മലയാളികള്‍ അറസ്റ്റിൽ
Reading Time: < 1 minute






