ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപയിൽ എണ്ണ ഇടപാട് സാധ്യമാക്കി ഇന്ത്യ. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിനാണ് ആദ്യമായി രൂപയിൽ പണം നൽകിയത്. ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ വിനിമയം ലഭ്യമാക്കുന്നതിന് പ്രോൽസാഹചനം കൂടിയാണിത്. പുതിയ നീക്കം ഡോളറിന്റെ വിപണികളിലെ മേൽക്കോയ്മ തടയിടും. ഇതോടെ ഇന്ത്യൻ രൂപയിൽ ഇടപാടുകൾ വർധിപ്പിക്കാനുള്ള സാധ്യതകളും വർധിച്ചു. ഇതോടെ ഡോളറിന്റെ അമിത ഉപയോഗം ഒഴിവാക്കുന്നതിനും ബാലൻസ് ഷീറ്റുകൾ കരുത്തുറ്റതാക്കാനും രൂപയിലുള്ള ഇടപാട് കാരണമാകും. ഇറക്കുമതിക്കാർക്ക് രൂപയിൽ പണമടയ്ക്കാനും കയറ്റുമതിക്കാർക്ക് പ്രാദേശിക കറൻസിയിൽ പേയ്മെന്റുകൾ സ്വീകരിക്കാനും അനുവദിക്കുന്ന റിസർവ് ബാങ്ക് നയങ്ങൾക്കും അനുസൃതമാണ് നീക്കം
