മറ്റു രാജ്യത്ത് സ്ഥിരതാമസമാക്കാൻ തീരുമാനമെടുക്കുകയാണെങ്കിൽ ഇന്ത്യക്കാർ ആദ്യം തെരഞ്ഞെടുക്കുന്ന രാജ്യം ഏതായിരിക്കും? പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യക്കാർക്ക് സ്ഥിരതാമസമാക്കാനുള്ള ആദ്യ തിരഞ്ഞെടുപ്പ് അമേരിക്കയാണ് (US). 2023ൽ 59,000ത്തോളം ഇന്ത്യക്കാരാണ് അമേരിക്കൻ പൗരത്വം നേടിയിട്ടുള്ളത്. അമേരിക്കൻ പൗരത്വം സ്വന്തമാക്കുന്നവരിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതും ഇന്ത്യക്കാരാണ്.
അമേരിക്കയുടെ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ (യുഎസ്‌സിഐഎസ്) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 8.7 ലക്ഷം വിദേശികൾ അമേരിക്കൻ പൗരന്മാരായി. ഇവരിൽ 1.1 ലക്ഷത്തിലധികം പേർ മെക്സിക്കൻ പൗരന്മാരാണ്, അവർ ഇപ്പോൾ അമേരിക്കക്കാരായി മാറിയിരിക്കുന്നു. അതിന് പിന്നിൽ ഇന്ത്യക്കാരാണ്. 59,100 ഇന്ത്യക്കാരാണ് അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. ഇവരെക്കൂടാതെ ഫിലിപ്പീൻസിൽ നിന്ന് 44,800 പേരും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് 35,200 പേരും അമേരിക്കൻ പൗരന്മാരായി മാറിയിട്ടുണ്ട്.
