ജനുവരി മാസത്തെ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡിസംബറിൽ 3.4 ശതമാനമായി ഉയർന്ന പണപ്പെരുപ്പം ഇപ്പോൾ ഗണ്യമായി കുറഞ്ഞു. ഗ്യാസോലിൻ വില കുറഞ്ഞതാണ് പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ, ജനുവരിയിൽ ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും ഗണ്യമായി കുറഞ്ഞു. ഡിസംബറിലെ 4.7 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിസംബറിനും ജനുവരിക്കും ഇടയിൽ വില കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ഇത് മെയ് 2020 ന് ശേഷമുള്ള ആദ്യ ഇടിവാണിതെന്നും അടയാളപ്പെടുത്തുന്നു.
