കാനഡ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബിസിയിലെ രണ്ട് കുട്ടികൾ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചു. ബിസി സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രകാരമുള്ള ഡാറ്റ പ്രകാരം ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചു വരികയാണ്. മരിച്ച രണ്ട് കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണെന്ന് ബിസിസിഡിസിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. ആമിർ ഭർമൽ പറഞ്ഞു. പ്രവിശ്യയിൽ ഇൻഫ്ലുവൻസയിലും ആർഎസ്വിയിലും പ്രീ-പാൻഡെമിക് ലെവലിന് സമാനമായ വർദ്ധനവാണുള്ളത്. ഈ വർഷത്തെ ഫ്ലൂ സീസൺ ആരംഭിച്ചതിന് ശേഷം കുട്ടികളിൽ ഇൻഫ്ലുവൻസ ഏറ്റവും ഉയർന്ന തോതിൽ വ്യാപാപിക്കുകയാണ്.
ബ്രിട്ടീഷ് കൊളംബിയക്കാർക്ക് ഇൻഫ്ലുവൻസ, COVID-19 വാക്സിനുകൾ എടുക്കാനും അവരുടെ കൈകൾ പതിവായി വൃത്തിയാക്കാനും മുഖത്ത് തൊടുന്നത് ഒഴിവാക്കാനും അസുഖം തോന്നുമ്പോൾ വീട്ടിലിരിക്കാനും BCCDC ശുപാർശ ചെയ്യുന്നു. പനി, ചുമ, തൊണ്ട വേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. ഈ രോഗം ചികിത്സ തേടാതെ മൂർച്ഛിക്കുകയാണെങ്കിൽ കുട്ടികളിലും മുതിർന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാൻ സാദ്ധ്യതയുണ്ട്.
