ഈ വർഷം കോളേജ്, ബിരുദ വിദ്യാർത്ഥികൾക്കായി നൽകുന്ന സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണം 292,000 ആണെന്ന് മിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. ജനുവരി 22 ന് ഐആർസിസി പ്രഖ്യാപിച്ചത് ഈ വർഷം അംഗീകരിക്കുന്ന വിദ്യാർത്ഥി വിസ അപേക്ഷകൾ ഏകദേശം 360,000 ആയിരിക്കുമെന്നാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമിലെ വളർച്ച തടയാനാണ് ഈ നിയന്ത്രണം. രണ്ട് വർഷത്തിനുള്ളിൽ അംഗീകരിക്കുന്ന വിദ്യാഭ്യാസ അനുമതികളുടെ എണ്ണം 35% കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിസ്റ്റത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുമെന്നും IRCC അറിയിച്ചു. 2024-ൽ അംഗീകരിച്ച പുതിയ പഠനാനുമതികളുടെ 360,000 എസ്റ്റിമേറ്റിൽ ക്യാപ്-എക്‌സെംപ്‌റ്റ് സ്റ്റഡി പെർമിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഐആർസിസി വ്യക്തമാക്കിയതായി ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. അതിനാൽ, 292,000 പുതിയ കോളേജ്, യൂണിവേഴ്‌സിറ്റി ബിരുദ പഠന അനുമതികൾക്ക് മാത്രമേ അംഗീകാരം ലഭിക്കൂ. എന്നാൽ അംഗീകൃത വിസകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഇമിഗ്രേഷൻ മന്ത്രിക്ക് നിയമപരമായ അധികാരമില്ല.
