സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ബാധിച്ച കുടുംബങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത ആരംഭിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
2024 ഫെബ്രുവരി 27 മുതൽ ഒറ്റ അപേക്ഷകരിൽ നിന്നോ കുടുംബങ്ങളിൽ നിന്നോ 3,250 അപേക്ഷകൾ വരെ സ്വീകരിക്കുമെന്ന് ഐആർസിസി വ്യക്തമാക്കി. അപേക്ഷകർക്ക് സ്ഥിര താമസം (പിആർ) അനുവദിക്കുന്ന ഒരു പുതിയ ഫാമിലി സ്പോൺസർഷിപ്പ് പാതയാണിത്. സ്ഥിര താമസ ഫീസിൻ്റെ മാനദണ്ഡങ്ങൾ ഒഴിവാക്കുമെന്നും ഈ പാതയിലൂടെ വിജയകരമായി പിആർ സ്വീകരിക്കുന്ന വ്യക്തികൾക്ക് സൗജന്യ സെറ്റിൽമെൻ്റ് സേവനങ്ങൾ നൽകുമെന്നും ഐആർസിസി പറയുന്നു.
2023 ഏപ്രിൽ 15വരെ സുഡാനിൽ താമസിക്കുന്നവർക്കും സുഡാനോ കാനഡയോ അല്ലാതെ മടങ്ങിപ്പോകാൻ മറ്റൊരു രാജ്യമില്ലാവർക്കും അപേക്ഷിക്കാം.
കാനഡയിലെ 2021 ലെ സെൻസസ് പ്രകാരം, 17,485 പേർ സുഡാനെ തങ്ങളുടെ വംശീയ അല്ലെങ്കിൽ സാംസ്കാരിക പൈതൃകമായി അവകാശപ്പെടുന്നു. ഇതിൽ 4,690 പേർ സുഡാനിൽ ജനിച്ചവരും കാനഡയിലേക്ക് കുടിയേറിയവരുമാണ്.
